ഷറഫ് കോളേജ് :സ്കോളർഷിപ്പ് ,ഡയാലിസിസ് കിറ്റ് വിതരണോൽഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു .
കൈതക്കാട് : കൈതക്കാട് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഷറഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൻറെ നേതൃത്വത്തിൽ 165 ഓളം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണോൽഘാടനവും ‘എക്സലൻഷ്യ’ 2022 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു . പടന്ന ചെറുവത്തൂർ പഞ്ചായത്തുകളിലെ കിടപ്പ് രോഗികൾക്ക് ആവശ്യമായിട്ടുള്ള ഡയാലിസിസ് കിറ്റ് വിതരണം തൃക്കരിപ്പൂർ നിയോജക മണ്ഡലം MLA എം രാജഗോപാലൻ , പടന്ന പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള എന്നിവർക്ക് നൽകി നിർവഹിച്ചു . തദവസരത്തിൽ കേരള സർക്കാർ റൂട്രോണിക്‌സ് സെന്ററായി കോളേജിനെ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനവും നടന്നു.കോളേജ് മാനേജർ പി കെ സി അബ്ദുൽ സമദ് ഹാജി അ ദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ എം ടി പി ബുഷ്‌റ , കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ:എ അശോകൻ സ്റ്റാഫ് പ്രതിനിധി അഡ്വ . എ മോഹനൻ , പി ടി എ മെമ്പർ മുഹമ്മദ് അഷ്‌റഫ് എം,CPIM ചെറുവത്തൂർ ഏരിയ സെക്രട്ടറി കെ സുധാകരൻ , INL പടന്ന പഞ്ചായത്ത് പ്രസിഡണ്ട് വി കെ ഹനീഫ ഹാജി ,IUML ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് എസ് എ ഷിഹാബ് , മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ : ഉണ്ണികൃഷ്ണൻ , മാനേജ്‌മന്റ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ ലത്തീഫ് യു എം ,അഡ്മിഷൻ കോഡിനേറ്റർ അസ്‌കർ പി കെ സി ,കോളേജ് യൂനിയൻ ചെയർമാൻ മുഹമ്മദ് സിയാദ് കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ Dr . പി ബാലകൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ കെ എം സി താജുദ്ധീൻ നന്ദിയും പറഞ്ഞു.