ഷറഫ് ആർട്സ് & സയൻസ് കോളേജ്, കൈതക്കാട് എൻഎസ്എസ് യൂണിറ്റ് നമ്പർ 74 ന്റെ നേതൃത്വത്തിൽ കോളേജിൽ എക്സാം എഴുതാൻ വന്ന കുട്ടികൾക്ക് ഹാൻഡ് സാനിറ്റയ്സർ നൽകി ബ്രേക്ക്‌ ദ ചെയിൻ പരിപാടിയുടെ ഭാഗമായി. കോളേജ് പ്രിൻസിപ്പൽ Dr.പി.ബാലകൃഷ്ണൻ, മാനേജർ പി.കെ.സി.സമദ് ഹാജി എന്നിവർ ചേർന്ന് കുട്ടികൾക്ക് നൽകി കൊണ്ട് പരിപാടിയുടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ എം.ടി.പി.കുഞ്ഞബ്ദുള്ള, അധ്യാപകർ, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.